കണ്ണപുരം:കേരള മുസ്ലിം ജമാഅത്ത് കണ്ണപുരം യൂണിറ്റ് കമ്മിറ്റിക്ക് കീഴിൽ യോഗശാലക്ക് സമീപം ഭഗത് സിംഗ് റോഡിൽ നിർമ്മിച്ച കസുൽ ഉലമ കൾച്ചറൽ സെന്റർ സാന്ത്വന കേന്ദ്രം ഇന്ന് വൈകുന്നേരം 4.30 -ന് സമസ്ത സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി കണ്ണപുരത്ത് നടന്നുവരുന്ന വിവിധങ്ങളായ സാന്ത്വന സേവന പ്രവർത്തനങ്ങൾ ഇതോടെ കൻസുൽ ഉലമ കൾച്ചറൽ സെന്റർ കേന്ദ്രീകരിച്ച് നടക്കും.
തുടർന്നു നടക്കുന്ന പൊതുപരിപാടി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ പട്ടുവം കെ.പി അബൂബകർ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും സെന്റർ പ്രസിഡണ്ട് അബ്ദുൽറഹീം എ.പി അദ്ധ്യക്ഷത വഹിക്കും.മർസൂഖ് സഅദി കാമിൽ സഖാഫി മുഖ്യപ്രഭാഷണംനടത്തും, പി പി അബ്ദുൽ ഹക്കീം സഅദി,മുട്ടിൽ മുഹമ്മദ് കുഞ്ഞി ബാഖവി, സയ്യിദ് ജുനൈദുൽ ബുഖാരി, സയ്യിദ് താജുദ്ദീൻ ആറ്റക്കോയ തങ്ങൾ പുല്ലാര, അബ്ദുൽ റഷീദ് നരിക്കോട്, ഷാജിർ.പി.പി രവീന്ദ്രൻ ടി.വി,പി കെ പി മുഹമ്മദ് അസ്ലം, മുഹിയുദ്ദീൻ സഖാഫി മാട്ടൂൽ, അബ്ദുൽ കരീം സഅദി മുട്ടം,അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, സമീർ കെ വി, സൈഫുദ്ദീൻ ടി പി,നജീബ് സുറൈജി, ശബീർടി ടി, വത്സൻ, ജബ്ബാർ മൗലവി കുറ്റ്യേരി, ഹാരിസ് ബാഖവി, സാജിദ് ദാരിമി, റഈസ് എ.വി, മുനീർ ഫാളിലി,ശൗക്കത്തലി കെ.പി സംബന്ധിക്കും.
Khansul ulama culturel centre