കണ്ണൂർ : അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കണ്ണൂർ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി.കെ പത്മനാഭൻ ഉൽഘാടനം ചെയ്തു. ആർ എസ് എസ് 100 വർഷത്തെ പാരമ്പര്യമുള്ള ഒരു മഹത്തായ പ്രസ്ഥാനമാണ്. അതിൻ്റെ നേതാക്കൻ മാരുമായി എഡിജിപി – എം ആർ അജിത്ത് കുമാർ സംസാരിച്ചതിൽ തെറ്റൊന്നുമില്ല. എന്നാൽ ചിലർ അത് വലിയ കുറ്റമായി ചുണ്ടിക്കാട്ടി പി.വി അൻവർ ഉന്നയിച്ച മറ്റ് ആരോപണങ്ങളുടെ ഗൗരവം കുറക്കുകയാണെന്ന് സി കെ പത്മനാഭൻ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് അധ്യക്ഷത വഹിച്ചു. നേതക്കളായ കെ. രഞ്ചിത്ത് , സി. രഘുനാഥ്, കെ. കെ വിനോദ് കുമാർ, ബിജു ഏളക്കുഴി തുടങ്ങിയവർ സംസാരിച്ചു.
Collectorate protest