കല്ല്യാശ്ശേരി : കല്ല്യാശ്ശേരി കെ പി ആർ ഗോപാലൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനത്തിൻ്റെ ഭാഗമായി അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലൻ മുഖ്യാതിഥിയായി.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി ദിവ്യ വിശിഷ്ടാതിഥിയായി.
കല്ല്യാശ്ശേരി നിയോജക മണ്ഡലം എംഎൽഎ എം വിജിൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. 2018- 19 വർഷത്തെ ബജറ്റ് പ്രഖ്യാപന പ്രകാരം കിഫ്ബി പദ്ധതിയിൽ പെടുത്തിയാണ് 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിട നിർമ്മാണം നടക്കുന്നത്. പദ്ധതി നിർവഹണത്തിന് എസ്പിവിയായി കിലയെ ചുമതലപ്പെടുത്തി. LSGD യാണ് പ്രവൃത്തി നിർവഹണം. പ്രിൻസിപ്പാൾ ഡോ: കെ കെ ചിത്രലേഖ, വിദ്യാകിരണം മിഷൻ കണ്ണൂർ ജില്ലാ കോഡിനേറ്റർ കെ സി സുധീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി ഷാജിർ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ടി. ബാലകൃഷ്ണൻ, വാർഡ് മെമ്പർ സ്വപനകുമാരി, അസിസ്റ്റൻറ് എൻജിനീയർ ജാക്സൺ ജോസഫ് , വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ മഞ്ജുള എം, സ്കൂൾ പ്രധാനധ്യാപിക സുചിത്ര എ എം തുടങ്ങിയവർ സംസാരിച്ചു.
New building of school