കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി . കണ്ണാടിപ്പറമ്പ് മാവിച്ചേരി റൂട്ടിൽ ഓടുന്ന കല്ലട ബസ്സിലെ ജീവനക്കാരായ ഡ്രൈവർ സിദ്ദിഖ് കണ്ടക്ടർ നിബിൻ എന്നിവരാണ് മാതൃകയായത്. ബസ്സിൽ യാത്ര ചെയ്തിരുന്ന നെല്ലിപ്പറമ്പ് സ്വദേശിനിയുടെ ഒന്നര പവന്റെ സ്വർണ്ണ ബ്രേസ്‌ലെറ്റ് ആയിരുന്നു യാത്രക്കിടയിൽ നഷ്ടമായത്.
യാത്രക്കാരിൽ ഒരാൾക്ക് സ്വർണ്ണം വീണു കിട്ടിയ വിവരം മറ്റൊരു യാത്രക്കാരനാണ് ജീവനക്കാരെ അറിയിച്ചത്. തുടർന്ന് ജീവനക്കാർ സ്വർണം കൊണ്ടുപോയ യാത്രക്കാരനെ തേടി കണ്ടെത്തി ബസ്റ്റാൻഡിൽ വച്ച് തന്നെ വാങ്ങി ഉടമയെ ഏൽപ്പിക്കുകയായിരുന്നു.
Kallada bus