ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി
Oct 5, 2024 03:33 PM | By Sufaija PP

കണ്ണൂരിൽ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വൻ ശേഖരം പിടിച്ചെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പിൻറെ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് കണ്ണൂർ സിറ്റിയിൽ നടത്തിയ പരിശോധനയിൽ ആണ് പ്ലാസ്റ്റിക് മൊത്തവ്യാപാരിയുടെ ഗോഡൗണിൽ നിന്നും രണ്ടര ക്വിൻ്റൽ വരുന്ന നിരോധിത ക്യാരിബാഗുകൾ പിടിച്ചെടുത്തത്.

സിറ്റിയിലെ മുഹമ്മദ് ഷയാസിൻ്റെ ഉടമസ്ഥതയിലുള്ള ടി.കെ.ഏജൻസിയുടെ ഗോഡൗണിൽ നിന്ന് ആണ് ഉൽപാദനം സംബന്ധിച്ച വിവരങ്ങൾ പോലും രേഖപ്പെടുത്താത്ത പല വലിപ്പത്തിലുള്ള നിരോധിത ക്യാരി ബാഗുകൾ പിടിച്ചെടുത്തത്. വിൽപനാനുമതിയുള്ള ബയോ ക്യാരിബാഗുകൾക്കിടയിൽ അടുക്കി വച്ച രീതിയിലാണ് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ എൻഫോഴ്മെൻ്റ് സ്ക്വാഡ് കണ്ടെത്തിയത്. നഗരത്തിലും മറ്റ് സ്ഥലങ്ങളിലും കടകളിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചവയായിരുന്നു ഇത്. കണ്ണൂർ മാർക്കറ്റിൽ സുലഭമായി നിരോധിത ക്യാരിബാഗുകൾ ലഭ്യമാവുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ നഗരസഭ ഹെൽത്ത് വിഭാഗവുമായി ചേർന്ന് നഗരത്തിൽ വ്യാപകമായി പരിശോധന നടത്തിയത്. സ്ഥാപന ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തി തുടർ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷന് നിർദേശം സ്ക്വാഡ് നൽകി. 

 പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് കുമാർ എം.പി., സീമ വി. എന്നിവർ പങ്കെടുത്തു.

Plastic Carry bags

Next TV

Related Stories
മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു

Dec 21, 2024 01:56 PM

മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു

മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില...

Read More >>
കെ എസ് എസ് പി എ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പി സുഖദേവൻ മാസ്റ്റർക്ക് സ്വീകരണം നൽകി

Dec 21, 2024 10:28 AM

കെ എസ് എസ് പി എ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പി സുഖദേവൻ മാസ്റ്റർക്ക് സ്വീകരണം നൽകി

കെ എസ് എസ് പി എ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പി സുഖദേവൻ മാസ്റ്റർക്ക് സ്വീകരണം...

Read More >>
'വികസന പ്രവർത്തനത്തിന് അള്ള് വെക്കുന്നവരെ ജനം തിരിച്ചറിയണം': അൻസാരി തില്ലങ്കേരി

Dec 21, 2024 10:25 AM

'വികസന പ്രവർത്തനത്തിന് അള്ള് വെക്കുന്നവരെ ജനം തിരിച്ചറിയണം': അൻസാരി തില്ലങ്കേരി

വികസന പ്രവർത്തനത്തിന് അള്ള് വെക്കുന്നവരെ ജനം തിരിച്ചറിയണം:അൻസാരി...

Read More >>
സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എൻ എസ് എസ് സപ്തദിനസഹവാസ ക്യാമ്പിന് ചപ്പാരപ്പടവിൽ തുടക്കമായി

Dec 21, 2024 10:21 AM

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എൻ എസ് എസ് സപ്തദിനസഹവാസ ക്യാമ്പിന് ചപ്പാരപ്പടവിൽ തുടക്കമായി

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എൻ എസ് എസ് സപ്തദിനസഹവാസ ക്യാമ്പിന് ചപ്പാരപ്പടവിൽ...

Read More >>
പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Dec 21, 2024 09:52 AM

പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം സംഘടിപ്പിച്ചു

Dec 20, 2024 09:04 PM

ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup

Entertainment News