പഴയങ്ങാടി: ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നുവെന്ന് കരുതി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച അഞ്ചംഗ സംഘം പിടിയിലായി. മയ്യിൽ സ്വദേശികളായ ഇ. വൈഷ്ണവ്, കെ. ശ്രീരാഗ്, കെ വി അബ്ദുസമദ്,കെ റെജുൽ, പുതിയങ്ങാടി സ്വദേശി ഷാഹിദ് എന്നിവരെയാണ് പഴയങ്ങാടി എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാവിലെ 8 30ന് നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പിൽ മാജിദിനെയാണ് ഇവർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.
Arrest