അഹമ്മദ് കെ ഇസ്മയിൽ എഴുതിയ 'സുസ്മിതനായ ഇസ്മയിൽ ' എന്ന ഗ്രന്ഥത്തിൻറെ പ്രകാശനം കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഡോ. മുബാറക്ക് ബീവിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. സമയം പബ്ലിക്കേഷൻസാണ് പ്രസാധകർ. ഇന്ന് (19/9/24) വൈകുന്നേരം കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന ചടങ്ങിൽ സമയം എഡിറ്റർ പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് ആമുഖഭാഷണം നടത്തി.
ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ അധ്യക്ഷനായിരുന്നു. പ്രകാശ് വാടിക്കൽ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽ മാതൃഭൂമി ഡൽഹി ചീഫ് കറസ്പോണ്ടൻറ് പ്രകാശൻ പുതിയേട്ടി, ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ വിജയൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, പിടി ജോസ്, അഡ്വക്കേറ്റ് ഹംസ കുട്ടി, ഡോ. ജൈനിമോൾ കെ.വി., ബാബു സുരേന്ദ്രൻ, ടി.നാണു, മനോഹരൻ വെങ്ങര തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് അഹമ്മദ് കെ ഇസ്മയിൽ പ്രതിസ്പന്ദം നടത്തി.
'Susmitnaya Ismail' written by Ahmed K Ismail released