---
title: "ഉസ്താദ് അബ്ദുള്ള കുട്ടി ബാഖവി കോട്ടപ്പൊയിൽ അന്തരിച്ചു"
english_title: "abdulla kutty baqavi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233089/abdulla-kutty-baqavi"
published_at: "2024-09-04T09:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d7d67f2f0d0_Untitled-2-web.jpg"
keywords: []
---

# ഉസ്താദ് അബ്ദുള്ള കുട്ടി ബാഖവി കോട്ടപ്പൊയിൽ അന്തരിച്ചു

> **Lead Summary:** **കണ്ണൂർ : **സമസ്‌ത കണ്ണൂർ ജില്ലാ സെക്രട്ടറിയും ജില്ലയിലെ സുന്നി സംഘടന നേതൃ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ എം അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി നിര്യാതനായി. എസ് വൈ എസ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റാണ്. കേരളാ മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം, കൊട്ടപ്പൊയില്‍ മഹല്ല്‌ പ്രസിഡന്റ്‌, അല്‍ അബ്‌റാർ വൈസ് പ്രസിഡന്റ്‌, കാസർഗോഡ് ജാമിഅഃ സഅദിയ അല്‍ മഖർ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

## Article Content

**കണ്ണൂർ : **സമസ്‌ത കണ്ണൂർ ജില്ലാ സെക്രട്ടറിയും ജില്ലയിലെ സുന്നി സംഘടന നേതൃ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ എം അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി നിര്യാതനായി. എസ് വൈ എസ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റാണ്. കേരളാ മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം, കൊട്ടപ്പൊയില്‍ മഹല്ല്‌ പ്രസിഡന്റ്‌, അല്‍ അബ്‌റാർ വൈസ് പ്രസിഡന്റ്‌, കാസർഗോഡ് ജാമിഅഃ സഅദിയ അല്‍ മഖർ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

കണ്ണൂർ കാല്‍ടെക്സ് ജംഗ് ഷനിലെ അബ്റാർ ജുമുഅ മസ്ജിദ് ഖത്തീബായി സേവനം ചെയ്തിരുന്നു. കണ്ണൂർ കാംമ്ബസാർ ജുമാ മസ്ജിദ്, ചൊവ്വ ജുമാ മസ്ജിദ്, കൊല്ലത്തിറക്കല്‍ ജുമുഅ മസ്ജിദ് എന്നിവിടങ്ങളില്‍ മുദരിസായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: കൂത്തു പറമ്ബ് സ്വദേശി മറിയം. മക്കള്‍: അദ്നാൻ, ഫാത്തിമ, നാജിയ, മുഹമ്മദ്‌.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233089/abdulla-kutty-baqavi)