അനധികൃത ടാക്സി സർവീസുകാരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്; ഓപ്പറേഷൻ ഹാലോ ടാക്സി എന്ന പേരിൽ പ്രത്യേക പരിശോധന

അനധികൃത ടാക്സി സർവീസുകാരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്; ഓപ്പറേഷൻ ഹാലോ ടാക്സി എന്ന പേരിൽ പ്രത്യേക പരിശോധന
Jan 19, 2022 10:16 PM | By Thaliparambu Editor

അനധികൃത ടാക്സി സർവീസുകാരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ ഹാലോ ടാക്സി എന്ന പേരിൽ പ്രത്യേക പരിശോധന നടത്തും . നാളെ മുതൽ പരിശോധന തുടങ്ങും. അനധികൃത ടാക്സി സർവീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അനധികൃത ടാക്സി വ്യാപകമാണെന്ന പരാതി നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിന് ലഭിച്ചിരുന്നു. ഈ പരാതി പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദേശവും നൽകിയിരുന്നു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ഹാലോ ടാക്സി എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.

നാളെ മുതൽ തുടങ്ങുന്ന പരിശോധന ഈ മാസം 22 വരെ നീളും. അനധികൃതമായി സർവീസ് നടത്തുന്ന ടാക്സികൾക്കെതിരെയും വാടകയ്ക്ക് വിളിച്ചിട്ട് പോകാത്ത വാഹനങ്ങൾക്കെതിരെയും കടുത്ത നടപടിയെടുക്കണമെന്ന് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.മാത്രമല്ല പ്രൈവറ്റ് വാഹനങ്ങൾ അനധികൃതമായി സ്ഥാപനങ്ങളിൽ വാടകയ്ക്ക് ഉപയോഗിക്കുന്നുവെന്ന് കണ്ടത്തലുണ്ട്. ഇത്തരം കാര്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

hello taxi

Next TV

Related Stories
ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര സര്‍ക്കാര്‍

May 24, 2022 11:02 AM

ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര സര്‍ക്കാര്‍

ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം : കേന്ദ്ര...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

May 24, 2022 09:48 AM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം...

Read More >>
വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

May 24, 2022 09:41 AM

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ്...

Read More >>
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

May 23, 2022 07:39 PM

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍...

Read More >>
ചാർട്ടേർഡ് എഞ്ചിനീയർ നിയമനം

May 23, 2022 07:36 PM

ചാർട്ടേർഡ് എഞ്ചിനീയർ നിയമനം

ചാർട്ടേർഡ് എഞ്ചിനീയർ...

Read More >>
കുരങ്ങുപനി; അതീവജാഗ്രതയില്‍ മുംബൈ

May 23, 2022 07:34 PM

കുരങ്ങുപനി; അതീവജാഗ്രതയില്‍ മുംബൈ

കുരങ്ങുപനി; അതീവജാഗ്രതയില്‍...

Read More >>
Top Stories