---
title: "മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം പന്ത്രണ്ടായി"
english_title: "rain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207573/rain"
published_at: "2024-05-25T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651f1e57be69_Untitled-2-web.jpg"
keywords: []
---

# മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം പന്ത്രണ്ടായി

> **Lead Summary:** സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. മിന്നലേറ്റ് കാസര്‍കോട് ബെള്ളൂരിലെ ഗംഗാധരൻ , പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടില്‍ വീണ് പുതുവൈപ്പ് കോടിക്കല്‍ ദിലീപ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വരെയുള്ള സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിൽ മഴക്കെടുതിയിലെ ആകെ മരണം 12 ആണ്.

## Article Content

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. മിന്നലേറ്റ് കാസര്‍കോട് ബെള്ളൂരിലെ ഗംഗാധരൻ , പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടില്‍ വീണ് പുതുവൈപ്പ് കോടിക്കല്‍ ദിലീപ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വരെയുള്ള സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിൽ മഴക്കെടുതിയിലെ ആകെ മരണം 12 ആണ്.

തിരുവനന്തപുരം (2), പത്തനംതിട്ട (2), കോട്ടയം (3), പാലക്കാട് (3), കണ്ണൂര്‍ (1), കാസര്‍കോട് (1) എന്നിങ്ങനെയാണ് മരണം സംബന്ധിച്ച ഔദ്യോഗിക കണക്ക്. ഇന്നലെ കോട്ടയം പയപ്പാറില്‍ ചെക്ക്ഡാം തുറന്ന് വിടുന്നതിനിടെ കൈകള്‍ പലകയില്‍ കുടുങ്ങി കരൂര്‍ ഉറുമ്പില്‍ വീട്ടില്‍ രാജു (53), തോട്ടില്‍ വീണ് മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രണവാനന്ദന്‍ (71), കോഴിക്കോട് ബേപ്പൂര്‍ മാത്തോട്ടം കുത്തുകല്ല് റോഡിലെ കനാലില്‍ വീണ് രാധ (84) എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207573/rain)