---
title: "പുതിയങ്ങാടി കടപ്പുറത്തെ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർച്ച"
english_title: "Ammonia gas leak"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215082/ammonia-gas-leak"
published_at: "2024-06-26T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bc940c9302_news-card.jpg"
keywords: []
---

# പുതിയങ്ങാടി കടപ്പുറത്തെ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർച്ച

> **Lead Summary:** പുതിയങ്ങാടി കടപ്പുറത്തെ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർച്ച. ഇന്ന് രാവിലെ 9:30 മണിയോടെയാണ് ചോർച്ച കണ്ടത്. മമ്മസൻ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള സീ സൈഡ് ഐസ് പ്ലാൻഡിലാണ് ചോർച്ച ഉണ്ടായത്. അമോണിയം കടന്നു പോകുന്ന മൂന്ന് പൈപ്പുകളിൽ നിന്നാണ് ചോർച്ച ഉണ്ടായത്. ആദ്യ പൈപ്പ് പ്ലാന്റ് ജീവനക്കാർക്ക് അടക്കാൻ കഴിഞ്ഞെങ്കിലും രണ്ടു പൈപ്പുകൾ അമോണിയം ഗ്യാസ് പുറം തള്ളുന്ന ശക്തി കാരണം അടക്കാൻ കഴിയാതെ വരുകയായിരുന്നു.

## Article Content

പുതിയങ്ങാടി കടപ്പുറത്തെ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർച്ച. ഇന്ന് രാവിലെ 9:30 മണിയോടെയാണ് ചോർച്ച കണ്ടത്. മമ്മസൻ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള സീ സൈഡ് ഐസ് പ്ലാൻഡിലാണ് ചോർച്ച ഉണ്ടായത്. അമോണിയം കടന്നു പോകുന്ന മൂന്ന് പൈപ്പുകളിൽ നിന്നാണ് ചോർച്ച ഉണ്ടായത്. ആദ്യ പൈപ്പ് പ്ലാന്റ് ജീവനക്കാർക്ക് അടക്കാൻ കഴിഞ്ഞെങ്കിലും രണ്ടു പൈപ്പുകൾ അമോണിയം ഗ്യാസ് പുറം തള്ളുന്ന ശക്തി കാരണം അടക്കാൻ കഴിയാതെ വരുകയായിരുന്നു.

പയ്യന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന എത്തി ചോർച്ച അടക്കുകയായിരുന്നു. ഐസ് പ്ലാന്റിന്റെ പരിസരമാകെ അമോണിയം ഗ്യാസിന്റെ ഗന്ധം പടർന്നു കിടക്കുകയാണ്. പഴയങ്ങാടി പോലീസിലെ സി ഐ എ ആനന്ദകൃഷ്ണൻ, എസ് ഐ ടി എൻ ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവം അറിഞ്ഞെത്തിയ ജനങ്ങളെ പ്ലാന്റിന്റെ പരിസരത്തുനിന്ന് മാറ്റി നിർത്തി.

തളിപ്പറമ്പ് ആർ ഡി ഒ ടി എ അജയകുമാർ, പയ്യന്നൂർ തഹസിൽദാർ ആർ ജയേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, വാർഡ് മെമ്പർ റഫീഖ്, മാടായി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഒടിയിൽ റഷീദ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215082/ammonia-gas-leak)