---
title: "ചെറുകുന്ന് വെള്ളറങ്ങലിൽ പെട്രോൾ ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം"
english_title: "petrol tanker lorry and a cargo lorry collided"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207005/petrol-tanker-lorry-and-a-cargo-lorry-collided"
published_at: "2024-05-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ed15469028_news-card.jpg"
keywords: []
---

# ചെറുകുന്ന് വെള്ളറങ്ങലിൽ പെട്രോൾ ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** കെ എസ്സ് ടി പി റോഡിൽ ചെറുകുന്ന് വെള്ളറങ്ങലിൽപെട്രോൾ ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. ടാങ്കർ ലോറി ഡ്രൈവർക്ക് പരുക്ക്. രാത്രി10 മണിയോടെയാണ് അപകടം നടന്നത്. 10:50 ഓടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി പരിയാരത്തെ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

കെ എസ്സ് ടി പി റോഡിൽ ചെറുകുന്ന് വെള്ളറങ്ങലിൽപെട്രോൾ ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. ടാങ്കർ ലോറി ഡ്രൈവർക്ക് പരുക്ക്. രാത്രി10 മണിയോടെയാണ് അപകടം നടന്നത്. 10:50 ഓടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി പരിയാരത്തെ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും പഴയങ്ങാടി ഭാഗത്തേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന തമഴ്നാട് രജിസ്ടേഷൻ ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.കണ്ണപുരം പോലീസും , പയ്യന്നൂരിൽ നിന്നും കണ്ണൂരിൽ നിന്നും ഫയർഫോഴ്സും സ്ഥലത്ത് എത്തി. ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായാണ് അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയിൽ നിന്നും ഡ്രൈവറെ പുറത്തെടുത്തത്.

ഇദ്ദേഹത്തിന്റെ കാലിനും കൈക്കും പരിക്കേറ്റു. ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടന്ന് പിലാത്തറ - പാപ്പിനിശ്ശേരി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഏറെ വൈകി ക്രയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ലോറി അപകട സ്ഥലത്ത് നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207005/petrol-tanker-lorry-and-a-cargo-lorry-collided)