---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും ഭാരവാഹി തെരെഞ്ഞെടുപ്പും നാളെ"
english_title: "Kurumathur unit general body meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214506/kurumathur-unit-general-body-meeting"
published_at: "2024-06-24T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679168ebc661_Untitled-2-web.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും ഭാരവാഹി തെരെഞ്ഞെടുപ്പും നാളെ

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും 2024-26 വർഷത്തേക്കുള്ള ഭാരവാഹി തെരെഞ്ഞെടുപ്പും SSLC, PLUS2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നാളെ രാവിലെ 10 മണി മുതൽ കുറുമാത്തൂർ വ്യാപാര ഭവനിൽ വെച്ച് നടക്കും.

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും 2024-26 വർഷത്തേക്കുള്ള ഭാരവാഹി തെരെഞ്ഞെടുപ്പും SSLC, PLUS2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നാളെ രാവിലെ 10 മണി മുതൽ കുറുമാത്തൂർ വ്യാപാര ഭവനിൽ വെച്ച് നടക്കും.

യൂണിറ്റ് പ്രസിഡന്റ്‌ ഏഷ്യൻ മുസ്തഫയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗം മേഖല പ്രസിഡന്റ്‌  ജോർജ് തോണിക്കൽ ഉത്ഘാടനം ചെയ്യും. ഷാബി ഈപ്പൻ, കെ സ് റിയാസ്, ഷിബു തെക്കേക്കൊട്ടാരം, ബഷീർ ബി പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും. യൂണിറ്റ് ജനറൽ സെക്രട്ടറി സ്വാഗതവും നൗഷാദ് മാക്സ് ഹെൽത്ത്‌ നന്ദിയും പറയും. നാളെ യൂണിറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഉച്ചക്ക് 2മണി വരെ മുടക്കമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214506/kurumathur-unit-general-body-meeting)