---
title: "എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  അനുമോദിച്ചു"
english_title: "Congratulations to the students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214494/congratulations-to-the-students"
published_at: "2024-06-24T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679119822a4c_Untitled-2-web.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പുളിംപറമ്പ് കരിപ്പൂൽ നവജീവൻ പരസ്പര സഹായ സംഘം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മക്തബ് പത്രാധിപർ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .

## Article Content

**തളിപ്പറമ്പ്: ** പുളിംപറമ്പ് കരിപ്പൂൽ നവജീവൻ പരസ്പര സഹായ സംഘം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മക്തബ് പത്രാധിപർ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .

സംഘം പ്രസിഡണ്ട് എം രാജീവ് കുമാർ അധ്യക്ഷത വഹിച്ചു . തളിപ്പറമ്പ് നഗരസഭ മുൻ കൗൺസിലർ സി ലക്ഷമണൻ, ചിത്രകലാകാരി സജിത മാണിയൂർ, ബി ദീപ ടീച്ചർ, സംഘം രക്ഷാധികാരി എം രഘുനാഥ്, എം ദാസൻ തുടങ്ങിയവർ സംസാരിച്ചു. സംഘം സെക്രട്ടറി എം രാജേഷ് സ്വാഗതവും ഇ പി സുമ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214494/congratulations-to-the-students)