---
title: "സി എച്ച് നഗറിൽ താമസിക്കുന്ന വള്ളിയോട്ട് മുഹമ്മദ് കുഞ്ഞി നിര്യാതനായി"
english_title: "valliyott muhammed kunji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214482/valliyott-muhammed-kunji"
published_at: "2024-06-24T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66790953bf327_Untitled-2-web.jpg"
keywords: []
---

# സി എച്ച് നഗറിൽ താമസിക്കുന്ന വള്ളിയോട്ട് മുഹമ്മദ് കുഞ്ഞി നിര്യാതനായി

> **Lead Summary:** നോർത്ത് കുപ്പം മഹല്ലിലെ കാരണവർ സി എച്ച് നഗറിൽ താമസിക്കുന്ന വള്ളിയോട്ട് മുഹമ്മദ് കുഞ്ഞി സാഹിബ് നിര്യാതനായി. പ്രായാധിക്യം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, ദീർഘ കാലം നോർത്ത് കുപ്പം ഖാദിമുൽ ഇസ്ലാം ജമാഅത്ത് ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.

## Article Content

നോർത്ത് കുപ്പം മഹല്ലിലെ കാരണവർ സി എച്ച് നഗറിൽ താമസിക്കുന്ന വള്ളിയോട്ട് മുഹമ്മദ് കുഞ്ഞി സാഹിബ് നിര്യാതനായി. പ്രായാധിക്യം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, ദീർഘ കാലം നോർത്ത് കുപ്പം ഖാദിമുൽ ഇസ്ലാം ജമാഅത്ത് ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.

മരണാനന്തര ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കാൻ ഏത് തിരക്കുകളും മാറ്റി വെച്ച് ഓടിയെത്തുമായിരുന്നു അദ്ദേഹം. ഓരോ പെരുന്നാൾ പിറവിയുടെ പ്രഭാതത്തിലും വള്ളിയോട്ടോറിലൂടെ തക്ബീർ ധ്വനികൾ പള്ളിമിനാരത്തിലൂടെ മുഴങ്ങികേട്ടിരുന്നത്. ഇതര സഹോദര സമുദായ അംഗങ്ങൾ പോലും ആ മധുര നാദം തിരിച്ചറിയുമായിരുന്നു.

ഖബറടക്കം ഇന്ന് ഉച്ചയോടെ നോർത്ത് കുപ്പം ഖബർ സ്ഥാനിൽ നടക്കും. ബത്താലി അബ്ദുള്ള, ബത്താലി മഹമൂദ് ബത്താലി അബ്ദുൾ റഹ്മാൻ, ബത്താലി മുസ്തഫ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214482/valliyott-muhammed-kunji)