---
title: "മാധവിക്കുട്ടിയുടെ 'സുവർണ്ണ കഥകൾ'; വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു "
english_title: "A book discussion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214500/a-book-discussion"
published_at: "2024-06-24T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66791360e9f32_news-card.jpg"
keywords: []
---

# മാധവിക്കുട്ടിയുടെ 'സുവർണ്ണ കഥകൾ'; വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ്:** പട്ടുവം മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് , ഗ്രന്ഥാലയം, വനിതാവേദി എന്നിവയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മാധവിക്കുട്ടിയുടെ 'സുവർണ്ണ കഥകൾ' പുസ്തക ചർച്ച സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്:** പട്ടുവം മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് , ഗ്രന്ഥാലയം, വനിതാവേദി എന്നിവയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മാധവിക്കുട്ടിയുടെ 'സുവർണ്ണ കഥകൾ' പുസ്തക ചർച്ച സംഘടിപ്പിച്ചു.

   പു ക സ ജില്ലാകമ്മിറ്റി അംഗം കെ വി ശ്രീലത പുസ്തകം അവതരിപ്പിച്ചു . വനിതാ വേദി പ്രസിഡണ്ട് ശ്രീജ പവിത്രൻ അധ്യക്ഷത വഹിച്ചു . പട്ടുവം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, ഗ്രന്ഥശാല പ്രസിഡന്റ് എ പ്രസന്ന എന്നിവർ സംസാരിച്ചു. വനിതാവേദി സെക്രട്ടറി പി പി ബിന്ദു സ്വാഗതവും വനിതാവേദി ജോയിന്റ് സെക്രട്ടറി എ കെ സമിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214500/a-book-discussion)