തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ എക്‌സ് സര്‍വ്വിസ്‌മെന്‍ മള്‍ട്ടി പര്‍പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പാലേരിപറമ്പ് സ്‌കൂളിന് സമീപം (സ്ട്രീറ്റ് നമ്പര്‍-10) ശ്രീനിലയത്തില്‍ റിട്ടയേര്‍ഡ് ഓണററി സുബേദാര്‍ മേജര്‍ ടി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (81) നിര്യതനായി. കീഴറ സ്വദേശിയാണ്. കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വിസസ് ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായും, കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വിസസ് ലീഗ് തളിപ്പറമ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതരായ ബാവുക്കാട്ട് ചന്തുകുട്ടി മാസ്റ്ററുടെയും തീയ്യഞ്ചേരി ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: കലിക്കോട്ട് വീട്ടില്‍ ഭാര്‍ഗ്ഗവി. മക്കള്‍: കെ.വി.ശ്രീജ (ദുബായ്), കെ.വി. സാജേഷ് (മുംബൈ). മരുമക്കള്‍: ഇ.പി.രമേശന്‍ നമ്പ്യാര്‍ (ദുബായ്), ഹേമ (കാട്യം). ശവസംസ്‌കാരം നാളെ 05-04-2024 വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം പറപ്പൂല്‍ നമ്പ്യാര്‍ സമുദായ ശ്മശാനത്തില്‍.
t janardhanan nambiar