പരിയാരം എമ്പേറ്റിൽ അടിപ്പാതയോ മേൽപാലമോ അനുവദിക്കണം:ജനകീയ ഒപ്പുശേഖരണവും ധർണ്ണാസമരവും സംഘടിപ്പിച്ചു

പരിയാരം എമ്പേറ്റിൽ അടിപ്പാതയോ മേൽപാലമോ അനുവദിക്കണം:ജനകീയ ഒപ്പുശേഖരണവും ധർണ്ണാസമരവും സംഘടിപ്പിച്ചു
Feb 21, 2024 08:24 PM | By Sufaija PP

പരിയാരം : നിരവധി ആരാധനാലയങ്ങളുള്ള മുടിക്കാനം, കുണ്ടപ്പാറ , കാരകുണ്ട്, എര്യം, തിമിരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ പഴയങ്ങാടി,അതിയടം കൊട്ടില തുടങ്ങിയ പ്രദേശങ്ങളിലേക്ക് പരസ്പരം എത്തിച്ചേരുന്നതിനും ഉപകാരപ്രദമായ എമ്പേറ്റ് മുടിക്കാനം-എരിപുരം റോഡ് നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ട് പ്രദേശമായി മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ദേശീയപാത നിർമ്മാണത്തോടെ പരസ്പരം ബന്ധപ്പെടാൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിലുണ്ടാവുന്നത്. അതിനാൽ രണ്ട് പ്രദേശങ്ങളിലും ഉള്ള ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ അടിപ്പാതയോ മേൽപ്പാലമോ നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണവും ധർണ്ണാസമരവും സംഘടിപ്പിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി എ.ഡി. സാബുസ് ഉദ്ഘാടനം ചെയ്തു ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പി വി ഗോപാലൻ അധ്യക്ഷത വഹിച്ചു പി വി അബ്ദുൽ ഷുക്കൂർ, പി വി സജീവൻ ,ഇ. വിജയൻ,ഐ വി കുഞ്ഞിരാമൻ ,ടി ചന്ദ്രശേഖരൻ, കെ.എം.രവിന്ദ്രൻ,വി വി മണികണ്ഠൻ , ഡി രാഗിണി എന്നിവർ പ്രസംഗിച്ചു.

Popular signature collection

Next TV

Related Stories
കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

Apr 20, 2024 09:20 AM

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

Apr 20, 2024 09:17 AM

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

Apr 20, 2024 09:11 AM

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി...

Read More >>
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

Apr 19, 2024 07:13 PM

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന്...

Read More >>
Top Stories