അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും
Jul 27, 2024 01:29 PM | By Sufaija PP

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെ നിര്‍ണായക വിവരം പുറത്ത്. ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്ന‍ഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം.

അതേസമയം, ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു. അതേസമയം, തെരച്ചിലിന് കുന്ദാപുരയിലെ മൽസ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ല ഭരണകൂടം എത്തിച്ചു. കുന്ദാപുരയിലെ മത്സ്യത്തൊഴിലാളികളുടെ ഡൈവിങ് സംഘമാണ് സ്ഥലത്തെത്തിയത്.

ഏഴംഗ സംഘമാണ് ഷിരൂരിലെത്തിയിരിക്കുന്നത്. ഈശ്വർ മൽപെ ആണ് സംഘതലവൻ. നിലവില്‍ ഡൈവര്‍മാര്‍ക്ക് ഗംഗാവലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മത്സ്യത്തൊഴിലാളികളെ ഇറക്കണോ എന്ന കാര്യം നാവിക സേനയുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ തീരുമാനിക്കുവന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഫ്ലോട്ടിങ് പ്രതലം ഘടിപ്പിക്കണമെങ്കിൽ രാജസ്ഥാനിൽ നിന്ന് ആളെത്തേണ്ടതുണ്ട്.

Arjun mission

Next TV

Related Stories
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

Sep 7, 2024 08:54 PM

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍...

Read More >>
വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ

Sep 7, 2024 08:43 PM

വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ

വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി...

Read More >>
ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ മുസ്തഫ

Sep 7, 2024 08:39 PM

ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ മുസ്തഫ

ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ...

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sep 7, 2024 07:06 PM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ ഫെഡ്

Sep 7, 2024 06:59 PM

സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ ഫെഡ്

സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍...

Read More >>
യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

Sep 7, 2024 06:57 PM

യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്...

Read More >>
Top Stories










News Roundup