---
title: "ഷൊർണൂർ-കണ്ണൂർ തീവണ്ടി മൂന്ന് മാസത്തേക്ക് നീട്ടി"
english_title: "Shornur-Kannur train extended by three months"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223220/shornur-kannur-train-extended-by-three-months"
published_at: "2024-07-27T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4a8694f309_Untitled-2-web.jpg"
keywords: []
---

# ഷൊർണൂർ-കണ്ണൂർ തീവണ്ടി മൂന്ന് മാസത്തേക്ക് നീട്ടി

> **Lead Summary:** **കണ്ണൂർ : **യാത്രാത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ തീവണ്ടി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഒക്ടോബർ 31 വരെയാണ് നീട്ടിയത്‌. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി.

## Article Content

**കണ്ണൂർ : **യാത്രാത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ തീവണ്ടി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഒക്ടോബർ 31 വരെയാണ് നീട്ടിയത്‌. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി.

പയ്യോളിയിൽ സ്റ്റോപ്പും അനുവദിച്ചു. ഷൊർണൂർ -കണ്ണൂർ വണ്ടി (06031) ആദ്യം ജൂലായ് രണ്ട് മുതൽ 31 വരെയാണ് പ്രഖ്യാപിച്ചത്. ഇത് ഒക്ടോബർ 30 വരെയും കണ്ണൂർ- ഷൊർണൂർ വണ്ടി (06032) ഒക്ടോബർ 31 വരെയും ഓടിക്കും. ഓടുന്ന ദിവസങ്ങൾക്ക് മാറ്റമില്ല. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷൊർണൂരേക്കും സർവീസ് നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223220/shornur-kannur-train-extended-by-three-months)