---
title: "നവീകരിച്ച അടുത്തില പൊതുകുളം കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്  പി പി ഷാജിർ ഉദ്ഘാടനം ചെയ്തു"
english_title: "aduthila pond"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223219/aduthila-pond"
published_at: "2024-07-27T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4a7f26608d_news-card.jpg"
keywords: []
---

# നവീകരിച്ച അടുത്തില പൊതുകുളം കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്  പി പി ഷാജിർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അടുത്തില പൊതുകുളം കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷത്തി അറുപതിനായിരം രൂപ ചിലവഴിച്ചാണ് കുളം നവീകരിച്ചത്. കുളത്തിന്റെ ആഴം കൂട്ടി പടവുകളും ചുറ്റുമതിലും നിർമ്മിച്ചാണ് നവീകരണ പ്രവർത്തി നടത്തിയത്.

## Article Content

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അടുത്തില പൊതുകുളം കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷത്തി അറുപതിനായിരം രൂപ ചിലവഴിച്ചാണ് കുളം നവീകരിച്ചത്. കുളത്തിന്റെ ആഴം കൂട്ടി പടവുകളും ചുറ്റുമതിലും നിർമ്മിച്ചാണ് നവീകരണ പ്രവർത്തി നടത്തിയത്.

ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എ പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, സെക്രട്ടറി കെ അനിൽകുമാർ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റഫീഖ് സിപി, ഏഴോം പഞ്ചായത്തംഗം ജസീർ അഹമ്മദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223219/aduthila-pond)