ബക്കളം വയൽ കരയിൽ നടന്നു വരുന്ന വയൽ തീരം സ്നേഹതീരം സീസൺ 2 , ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി കെ വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സേലം രക്തസാക്ഷി ദിനം പ്രമാണിച്ച് കർഷക സംഘം ഏരിയ സെക്രട്ടറി എം.വി ജനാർദ്ദനൻ പ്രഭാഷണം നടത്തി.
സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ ടി.ഒ. വിനോദ് കുമാറിന് യാത്രയയപ്പും പുതുതായി ചുമതലയേറ്റ കൃഷി ഓഫീസർ രാമകൃഷ്ണൻ മാവിലയ്ക് വരവേൽപും നൽകി. വി.പുരുഷോത്തമൻ സ്വാഗതവും പി.രഞ്ജിത് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് വയോജനങ്ങൾ ഉൾപെടെ പങ്കെടുത്തു കൊണ്ട് കലാപരിപാടികളും അരങ്ങേറി.
എല്ലാ ഞായറാഴ്ചയും വൈകന്നേരമാണ് പരിപാടി നടക്കുന്നത്. കേട്ടറിഞ്ഞ് മറ്റു പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ എത്തിചേരുന്നു. ഓരോ ആഴ്ചയും വിത്യസ്ഥങ്ങളായ പരിപാടികളാണ് നടക്കുന്നത്. വയോജനങ്ങളുടെ അനുഭവങ്ങൾ, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ,ചർച്ചകൾ വിവിധ കലാപരിപാടികൾ എന്നിവ നടന്നു വരുന്നു. കഴിഞ്ഞ വർഷം 24 വേദികളിലാണ് പരിപാടി നടന്നത്. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും പരിപാടിക്ക് ലഘുഭക്ഷണം നല്കിവരുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യേകിച് വയോജനങ്ങൾക്ക് ആനന്ദകരമായ അനുഭവമാണ് ഉണ്ടാകുന്നത്.
vayaltheeram