ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.പി. വിജയൻ ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചേരൻകുന്ന് സ്ഥലത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം വെച്ച് വിദേശമദ്യ വില്പന നടത്തവെ ചേരൻമൂല താമസിക്കുന്ന പയ്യൻപുത്തൻവീട്ടിൽ ലക്ഷ്മണൻ പി.പി(49) എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു. 5 ലിറ്റർ വിദേശമദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
റെയ്ഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർ Gr: പി.ആർ.സജീവ്. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അബ്ദുൾ ലത്തീഫ്.കെ. സിവിൽ എക്സൈസ് ഓഫീസർ അഖിൽ ജോസ്. ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
The young man was caught by excise