---
title: " മുക്കോല സ്വദേശി  കണ്ടച്ചി യൂനുസ് എം ഡി എം എയുമായി പിടിയിലായി"
english_title: "arrest with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171241/arrest-with-mdma"
published_at: "2023-12-22T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658514ea1f050_news-card.jpg"
keywords: []
---

#  മുക്കോല സ്വദേശി  കണ്ടച്ചി യൂനുസ് എം ഡി എം എയുമായി പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി യൂനുസ് നെയാണ് കെ.എല്‍. 59 യു 6082 നമ്പര്‍ ബുള്ളറ്റ് ബൈക്ക് സഹിതം പോലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് 6.40 മണിയോടെ കുറുമാത്തൂര്‍ നെടുമുണ്ടയില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും താളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് 9 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി യൂനുസ് നെയാണ് കെ.എല്‍. 59 യു 6082 നമ്പര്‍ ബുള്ളറ്റ് ബൈക്ക് സഹിതം പോലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് 6.40 മണിയോടെ കുറുമാത്തൂര്‍ നെടുമുണ്ടയില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും താളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് 9 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.

ക്രിസതുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നിര്‍ദേശ പ്രകാരം നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രമേശന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ വ്യാപകമായ ലഹരി വിരുദ്ധ പരിശോധനയാണ് നിലവില്‍ നടന്നു വരുന്നത്.

തളിപ്പറമ്പ്, കപ്പാലം, മുക്കോല എന്നിവിടങ്ങളില്‍ യുവാക്കള്‍ക്ക് ഇയാള്‍ എം.ഡി.എം.എ വില്‍പ്പന വില്‍പ്പന നടത്തിയിരുന്നു എന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചു. പ്രതിക്ക് ബാംഗ്ലൂരൂവില്‍ നിന്നും ആണ് എം.ഡി.എം.എ ലഭിച്ചതെന്നാണ് വിവരം. തളിപ്പറമ്പ് എസ്.ഐ ഇ.ടി.സുരേഷ് കുമാറാണ് പതിയെ അറസ്റ്റ് ചെയ്തത്.

എസ്.ഐ ജിജിമോന്‍, എ.എസ്.ഐ രതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിജു ജേക്കബ്, സിവില്‍ പോലീസ് ഓഫീസര്‍ വിനീഷ് എന്നിവരും റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171241/arrest-with-mdma)