---
title: "തൃച്ചംബരത്ത് ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "A young man died after being injured in an accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165176/a-young-man-died-after-being-injured-in-an-accident"
published_at: "2023-11-26T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562c0f63a4a9_Untitled-2-web.jpg"
keywords: []
---

# തൃച്ചംബരത്ത് ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തൃച്ചംബരത്ത് കാറും ബൈക്കും കൂട്ടിയടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാലിൽ താമസിക്കുന്ന മുഹമ്മദ് ഷെഹ്‌സാദ് കെ എൻ ആണ് ഇന്ന് (ഞായറാഴ്ച്ച) രാവിലെ കോഴിക്കോട് ആശുപത്രിയിൽ വെച്ച് മരിച്ചത്.

## Article Content

**തളിപ്പറമ്പ്: **തൃച്ചംബരത്ത് കാറും ബൈക്കും കൂട്ടിയടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാലിൽ താമസിക്കുന്ന മുഹമ്മദ് ഷെഹ്‌സാദ് കെ എൻ ആണ് ഇന്ന് (ഞായറാഴ്ച്ച) രാവിലെ കോഴിക്കോട് ആശുപത്രിയിൽ വെച്ച് മരിച്ചത്.

ഞായറാഴ്ച രാത്രി11 മണിയോടെ സുഹൃത്തിന്റെ ഷോപ്പിൽ പോയി വരുന്നതിനിട തൃച്ചംബരംപെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഷെഹ്സാദ് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. 

മുഹമ്മദ് ഇസ്മായിൽ ബുഷ്‌റ ദമ്പതികളുടെ മകനാണ് . സഹോദരങ്ങൾ: ഡോ.ഷംസാദ്, സഹദ്, ഷാഫിയ, സാദിയ. തളിപ്പറമ്പ ഏഴാംമൈലിലെ മാരുതി സുസുക്കി നെക്സ ഷോറുമിലെ ജീവനക്കാരനാണ്. ഖബറടക്കം ഞായറാഴ്ച്ച സന്ധ്യക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165176/a-young-man-died-after-being-injured-in-an-accident)