മലപ്പുറത്ത് 22 വയസ്സുകാരിയെ ബലാത്സംഘം ചെയ്യാൻ ശ്രമിച്ചത് പതിനഞ്ചു വയസ്സുകാരൻ - പ്രതി കുറ്റം സമ്മതിച്ചു

മലപ്പുറത്ത് 22 വയസ്സുകാരിയെ ബലാത്സംഘം ചെയ്യാൻ ശ്രമിച്ചത് പതിനഞ്ചു വയസ്സുകാരൻ - പ്രതി കുറ്റം സമ്മതിച്ചു
Oct 26, 2021 05:03 PM | By Thaliparambu Editor

മലപ്പുറം: മലപ്പുറത്ത് 22കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 15കാരന്‍ കുറ്റം സമ്മതിച്ചതായി മലപ്പുറം എസ്പി സുജിത് ദാസ്.

യുവതിയെ പിന്തുടര്‍ന്ന ശേഷം ആളൊഴിഞ്ഞ വാഴത്തോട്ടത്തിനടുത്തെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

പത്താം ക്ലാസുകാരന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞതായി എസ്പി പറഞ്ഞു. ഇന്റര്‍നെറ്റിന്റെ ദരുപയോഗം ക്രൈമിന് കാരണമാകാം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായും എസ്പി പറഞ്ഞു.

യുവതിയെ ആക്രമിക്കുന്നതിനിടെ പതിനഞ്ചുകാരന് ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് എങ്ങനെ ഉണ്ടായെന്ന വീട്ടുകാരുടെ ചോദ്യത്തിന് നായ കടിച്ചതെന്നായിരുന്നു മറുപടി. 22 വയസുകാരിയുടെ പരിക്ക് ഗുരുതരമാണ്. കല്ലുകൊണ്ട് തലയ്ക്കടിച്ചു. യുവതി ചെറുത്തുനിന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്.

പ്രതിക്ക് 15 വയസ് കഴിഞ്ഞിട്ടുണ്ടെന്നും പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കുമെന്നും എസ് പി പറഞ്ഞു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പത്താം ക്ലാസിലാണ് പഠിക്കുന്നതെന്നും ജില്ലാ ലെവല്‍ ജൂഡോ ചാംപ്യനാണെന്നും എസ് പി പറഞ്ഞു.

യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം. കൈകള്‍ കെട്ടിയിരുന്നു, ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു.

തെളിവായി സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരു്ന്നു. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു.


Fifteen-year-old boy pleads guilty to attempting to rape 22-year-old girl in Malappuram

Next TV

Related Stories
ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 09:14 PM

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക്...

Read More >>
നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

Apr 25, 2024 09:12 PM

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി...

Read More >>
ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

Apr 25, 2024 09:08 PM

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ...

Read More >>
26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

Apr 25, 2024 08:59 PM

26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

26, 27 തീയതികളിൽ മദ്രസകൾക്ക്...

Read More >>
ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ സുധാകരൻ

Apr 25, 2024 08:56 PM

ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ സുധാകരൻ

ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ...

Read More >>
വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 08:50 PM

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട്...

Read More >>
Top Stories