---
title: "ഡോക്ടറെ കാണിക്കാൻ എത്തിയ മകനെ കാണാനില്ലെന്ന് പട്ടുവം സ്വദേശിനിയുടെ പരാതി "
english_title: "Missing case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68950/missing-case"
published_at: "2022-09-17T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325cd56c6179_202106170847508379_Three-missing-after-boat-mishap-in-Patna_SECVPF.jpg"
keywords: []
---

# ഡോക്ടറെ കാണിക്കാൻ എത്തിയ മകനെ കാണാനില്ലെന്ന് പട്ടുവം സ്വദേശിനിയുടെ പരാതി 

> **Lead Summary:** ഡോക്ടറെ കാണിക്കാനെത്തിയ മകനെ കാണ്മാനില്ലെന്ന് പരാതി. പട്ടുവം കടവിലെ മുഹമ്മദ് ഇർഫാനെ യാണ് കാണ്മാനില്ലെന്ന് മാതാവ് പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ മാതാവിനും സഹോദരിക്കൊപ്പം പയ്യന്നൂരിലെ ആശുപത്രിയിലെത്തിയതായിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ മകനെ ഡോക്ടറെ കാണിക്കുന്നതിനായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു മാതാവ്. ഡോക്ടറെ കണ്ടശേഷം സമീപത്തെ കടയില്‍നിന്നും മൊബൈല്‍ ഫോണിൽ റീചാര്‍ജ് ചെയ്തിറങ്ങുമ്പോഴേക്കും മകനെ കാണാതാവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പിന്നീട് കോഴിക്കോടേക്ക് പോകുന്നതായും രണ്ടുദിവസത്തിനകം തിരിച്ചുവരുമെന്നും മകന്‍ ഫോണ്‍വിളിച്ച് മാതാവിനെ അറിയിച്ചു.എറണാകുളത്തെത്തിയിട്ട് വീഡിയോകോള്‍ ചെയ്യാമെന്നായിരുന്നു അടുത്ത ഫോൺ കോള്‍.മകന്‍ പറയാതെ പോയതിലും ഫോണ്‍വിളികളിലും സംശയം തോന്നിയതോടെയാണ് മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

ഡോക്ടറെ കാണിക്കാനെത്തിയ മകനെ കാണ്മാനില്ലെന്ന് പരാതി. പട്ടുവം കടവിലെ മുഹമ്മദ് ഇർഫാനെ യാണ് കാണ്മാനില്ലെന്ന് മാതാവ് പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ മാതാവിനും സഹോദരിക്കൊപ്പം പയ്യന്നൂരിലെ ആശുപത്രിയിലെത്തിയതായിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ മകനെ ഡോക്ടറെ കാണിക്കുന്നതിനായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു മാതാവ്. ഡോക്ടറെ കണ്ടശേഷം സമീപത്തെ കടയില്‍നിന്നും മൊബൈല്‍ ഫോണിൽ റീചാര്‍ജ് ചെയ്തിറങ്ങുമ്പോഴേക്കും മകനെ കാണാതാവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പിന്നീട് കോഴിക്കോടേക്ക് പോകുന്നതായും രണ്ടുദിവസത്തിനകം തിരിച്ചുവരുമെന്നും മകന്‍ ഫോണ്‍വിളിച്ച് മാതാവിനെ അറിയിച്ചു.എറണാകുളത്തെത്തിയിട്ട് വീഡിയോകോള്‍ ചെയ്യാമെന്നായിരുന്നു അടുത്ത ഫോൺ കോള്‍.മകന്‍ പറയാതെ പോയതിലും ഫോണ്‍വിളികളിലും സംശയം തോന്നിയതോടെയാണ് മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68950/missing-case)