---
title: "മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ"
english_title: "suspended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44627/suspended"
published_at: "2022-05-24T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c7105b133b_vac.jpg"
keywords: []
---

# മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

> **Lead Summary:** റിമാന്റ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ 3 പോലീസുകാർക്ക് സസ്പെൻഷൻ .കണ്ണൂർ എ ആർ ക്യാപിലെ എസ് ഐ സജീവൻ , സി പി ഒ മാരായ ജസീർ , അരുൺ എന്നിവർക്കാണ് സസ്പെൻഷൻ . ആലംപാടി സ്വദേശി അമീർ അലിയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

## Article Content

റിമാന്റ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ 3 പോലീസുകാർക്ക് സസ്പെൻഷൻ .കണ്ണൂർ എ ആർ ക്യാപിലെ എസ് ഐ സജീവൻ , സി പി ഒ മാരായ ജസീർ , അരുൺ എന്നിവർക്കാണ് സസ്പെൻഷൻ . ആലംപാടി സ്വദേശി അമീർ അലിയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണ് അമീർ അലി. ലഹരി കടത്ത് കേസുകളും അടിപിടി കേസുകളുമാണ് കൂടുതൽ. രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാളെ കാസർകോട് എത്തിച്ചത്. കണ്ണൂർ എ ആർ ക്യംപിലെ മൂന്ന് പൊലീസുകാരാണ് കൂടെയുണ്ടായത്.

വിദ്യാനഗറിൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ കാസർകോട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു അമീർ അലിയെ.ഇയാൾ കാസർകോട് നഗരപ്രദേശത്ത് ലഹരി മരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു.ഇയാൾക്കെതിരെ ലഹരിക്കടത്ത്, അടിപിടി, പിടിച്ചുപറി ഉൾപ്പടെയുള്ള കേസുകൾ നിലവിലുണ്ട്. പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44627/suspended)