ചെറുവത്തൂർ: ചെറുവത്തൂരിലെ ലോഡുജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഏഴ് പെൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിൽ അഞ്ചുപേർ ഉത്തരേന്ത്യയിൽ നിന്നു ള്ളവരാണ്.
കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ചെറുവത്തൂർ മലബാർ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികൾ പിടിയിലായത്.

നേരത്തെ പോലീസ് പരിശോധനയ്ക്കിടയിൽ ഉത്തരേന്ത്യൻ പെൺകുട്ടി താഴേക്ക് ചാടിയതിനെ തുടർന്ന് ചില്ല് കയറി സാരമായി പരിക്കേറ്റിരുന്നു. അന്ന് സ്ഥാപനത്തിന് നേരെ നാട്ടുകാർ കല്ലെറിഞ്ഞ് ചില്ല് തകർത്തിരുന്നു
ഉത്തരേന്ത്യയിൽ നി ന്നുൾപ്പെടെ പെൺകുട്ടികളെയെത്തിച്ച് മൊബൈൽ വഴി ചിത്രം കാണിച്ച് കച്ചവടം ഉറപ്പിക്കുന്ന ഇടനിലക്കാരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
Police inspect lodge in Cheruvathur