കണ്ണൂർ: പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ 28 വരെ നടക്കും. അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ സ്പോര്‍ട്സ് ക്വാട്ട അപേക്ഷ നല്‍കിയതിന്റെ പ്രിന്റ് ഔട്ടും കായിക മികവിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായി കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നാളെ മുതല്‍ എത്തണം.
2023 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളാണ് പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുമായോ 0497 2700485, 8129066556 നമ്പറുകളിലോ ബന്ധപ്പെടാം.
Plus One Sports Quota Admissions from Today