തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.
വെബ്സൈറ്റ്:

www.results.hse.kerala.gov.in
www.results.kite.kerala.gov.in
results.digilocker.gov.in
www.prd.kerala.gov.in
ആപ്ലിക്കേഷൻ:
SAPHALAM 2025
iExaMS-Kerala
PRD Live
പ്ലസ്ടു ഫലം അറിയേണ്ടത് എങ്ങനെ?
മൂന്ന് മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ 03:30 ഓടെ വെബ്സൈറ്റുകളിൽ പ്ലസ്ടു ഫലം ലഭ്യമായി തുടങ്ങും. മുകിൽ പറഞ്ഞിരിക്കുന്ന വെബസൈറ്റുകളിൽ ലോഗിൻ ചെയ്ത് പ്ലസ് ടു ഫലവുമായി ബന്ധപ്പെട്ട ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ നൽകിയാൽ ഫലം അറിയാൻ കഴിയും. ഇവിടെ നിന്ന് തന്നെ വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്.
Plus two result