പിലാത്തറ: ദേശീയപാത നീലേശ്വരം- തളിപ്പറമ്പ് റീച്ച് നിർമ്മാണ പ്രവൃത്തി നടത്തുന്ന മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിളയാങ്കോട് ഒറന്നിടത്ത്ച്ചാലിലെ ഓഫീസിലേക്ക് ഡി.വൈ. എഫ്. ഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമത്തിൽ കലാശിച്ചു.
ഓഫീസിനകത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഓഫീസിൻ്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

മാർച്ച് നടത്തുന്ന വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെതിയിരുന്നുവെങ്കിലും ഡിവൈ.എഫ്.ഐ. പ്രവര്‍ത്തകരെ നിയന്ത്രിക്കാനായില്ല. ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന പല സ്ഥലത്തും ക്രമക്കേട് വ്യാപകമാണെന്നും അശാസ്ത്രീയമാണെന്നും ആരോപിച്ചായിരുന്നു ഡിവൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്.
പിലാത്തറ ടൗണിന് സമീപം മേൽപ്പാലത്തിൻ്റെ ബൗണ്ടറി വാള്‍ ഉള്‍പ്പെടെ അപകടത്തിലായത് നാട്ടുകാരെയും വാഹന യാത്രക്കാരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
Megha construction company