പയ്യന്നൂർ: കൊച്ചു മകൻ്റെ ക്രൂരമർദ്ദനത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ച കേസിൽ കൊച്ചുമകൻ പിടിയിൽ. കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിനു സമീപത്തെ ഇടവലത്ത് റിജു (42)വിനെയാണ് എസ്.ഐ.പി. യദുകൃഷ്ണനും സംഘവും പിടികൂടിയത്. മർദ്ദനത്തിനിരയായ
പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണിയറ വീട്ടിൽ കാർത്യായനി അമ്മ (88) ആണ് ഇന്നലെ രാത്രി 8.30 മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ മരണപ്പെട്ടത്. ഇക്കഴിഞ്ഞ 11 ന് ഉച്ചക്ക് 2.10 മണിക്കാണ് കേസിനാസ്പദമായസംഭവം. വീട്ടിൽ താമസിക്കുന്ന വിരോധത്തിൽ മുത്തശ്ശിയെ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും തള്ളി നിലത്തിടുകയും ചെയ്തുവെന്ന വയോധികയെ പരിചരിക്കുന്ന ഹോം നഴ്സ്ഉദയഗിരി തെമ്മാർക്കാട് സ്വദേശിനി അമ്മിണി രാധാകൃഷ്ണൻ്റെ പരാതിയിലാണ് പയ്യന്നൂർ കണ്ടങ്കാളിയിലെ ലീലാവതിയുടെ മകൻ റിജുവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്.

മുത്തശ്ശിയെ ക്രൂരമായി മർദ്ദിച്ച കൊച്ചുമകൻ താമസിക്കുന്ന വീടിൻ്റെ ജനൽഗ്ലാസും വീട്ടുമുറ്റത്ത് നിർത്തിയിട്ടകാറും അജ്ഞാതർ അടിച്ചു തകർത്ത സംഭവവുമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ 18 ന് ഞായറാഴ്ച രാത്രി റിജുവിൻ്റെ കെ എൽ 59 .എസ് .8712 നമ്പർ ആൾട്ടോകാറും വീടിൻ്റെ ജനൽഗ്ലാസും പുറത്തേക്കുള്ള കുടിവെള്ള പൈപ്പുമാണ് തകർത്തത്. ഇതിനിടെ പരിയാരം മെഡിക്കൽ കോളേജിൽ റിജുവിൻ്റെ ഭാര്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു.ഇന്നലെ വൈകുന്നേരത്തോടെ ഭാര്യയെ ഡിസ്ചാർജ്ജ് ചെയ്ത് മക്കളുമായി വീട്ടിലെത്തിയതായിരുന്നു. രാത്രിയോടെ വയോധിക മരണപ്പെട്ട വിവരമറിഞ്ഞ പയ്യന്നൂർ പോലീസ് ഉടൻ യുവാവിനെ കസ്റ്റഡിയിലെടുത്തു.
വയോധികയുടെ മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം അതു പ്രകാരം കുറ്റകൃത്യ വകുപ്പുകൾ ച്ചേർത്ത് വൈകുന്നേരത്തോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Murder-case