ധർമ്മശാല: ധർമ്മശാല വെള്ളക്കെട്ട് പരിഹരിക്കുവാനുള്ള പ്രാഥമിക നടപടി എന്ന നിലയിൽ പിഡള്യൂഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. പിഡബ്ലുഡി കണ്ണൂർ ഓഫീസിലെ അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ രാം കാശോർ പി, അസി. എഞ്ചിനീയർ ശ്രീരാഗ് തുടങ്ങിയവരാണ് പരിശോധനക്കെത്തിയത്.
ആന്തൂർ നഗരസഭ ചെയർമാൻ, സ്ഥിരംസമിതി ആധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, കൗൺസിലർ സി. ബാലകൃഷ്ണൻ എന്നിവർ സംഘത്തെ അനുഗമിച്ച് വിശദീകരണം നടത്തി.

പറശ്ശിനിക്കടവ് റോഡ്, നിഫ്റ്റ് റോഡ്, മാങ്കടവ് റോഡ്, എഞ്ചിനീയറിംഗ് കോളേജ് ഗെയിറ്റ്, ധർമ്മശാല ജംക്ഷൻ എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തുകയും പ്രശ്നപരിഹാരത്തിന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
Dharamsala waterlogging