ഇരിക്കൂർ: കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിക്കൂറിലെ അറ്റ്ലസ് ജ്വല്ലറിക്ക് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരുന്ന മുഹമ്മദ് നമീറാണ് (19) മരിച്ചത്. അപകടത്തിൽ നമീറിൻ്റെ മാതൃ സഹോദരിയുടെ മകനായ നാറാത്ത് സ്വദേശിയായ യുവാവ് മരിച്ചിരുന്നു.
ഒന്നര മാസം മുൻപ് കോഴിക്കോട് തൊണ്ടയാടുണ്ടായ വാഹനാപകടത്തിലാണ് നമീറിന് ഗുരുതര പരിക്കേറ്റത്. എളയാവൂർ സി.എച്ച് സെൻ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പേരാവൂരിലെ പുത്തൻപുരയിൽ മജീദിൻ്റെയും ഇരിക്കൂറിലെ പാറമ്മൽ ആയിഷയുടെയും മകനാണ്. സഹോദരങ്ങൾ: ആഷിഖ്, ഷരീഫ്.
Accident