---
title: "പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകിട്ട് വരെ"
english_title: "Plus one application "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/291035/plus-one-application"
published_at: "2025-05-19T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682b4094e111d_Screenshot_20250507_144411_Google.jpg"
keywords: []
---

# പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകിട്ട് വരെ

> **Lead Summary:** സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ പ്ലസ് വണ്‍ പ്രവേശനത്തിന് 20-ന് വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

## Article Content

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ പ്ലസ് വണ്‍ പ്രവേശനത്തിന് 20-ന് വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവും ചൊവ്വാഴ്ച വൈകിട്ട് അഞ്ച് വരെയാണ്.

അപേക്ഷ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് 24-ന് വൈകിട്ട് നാലിന് പ്രസിദ്ധികരിക്കും.

hscap.kerala.gov.in വെബ്സൈറ്റിലെ CREATE CANDIDATE LOGIN - SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിൻ വഴി അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശനത്തിൻ്റെ നടപടികളും നടത്താം.

ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.

തുടര്‍ന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/291035/plus-one-application)