അഞ്ചാം പീടിക: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ലഹരി വിരുദ്ധ കാംപയിൻ്റെ ഭാഗമായി അഞ്ചാം പീടിക അൽ മദ്റസത്തുൽ ഇലാഹിയ്യയിൽ പഠിക്കുന്ന വിദ്യാർഥികൾ ലഹരി വിരുദ്ധ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.

ബോധവൽകരണം, ഒപ്പു ശേഖരണം, പ്രത്യേക അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ, സദർ മുഅല്ലിംങ്ങളുടെ നേതൃത്വത്തിലുള്ള ഗൃഹസന്ദർശനം തുടങ്ങിയ വിവിധ പരിപാടികളാണ് മദ്റസകളിൽ ക്യാമ്പയിനിൻ്റെ ഭാഗമായി നടക്കുന്നത്. അഞ്ചാം പീടികമദ്രസയിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
സംസ്ഥാനത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വിരുദ്ധ വിദ്യാർഥി മുന്നേറ്റമായി ഇന്ന് മദ്റസകളിൽ നടന്ന ലഹരി വിരുദ്ധ മഹാ സംഗമങ്ങൾ.
അഞ്ചാം പീടിക അൽ മദ്റസത്തുൽ ഇലാഹിയ്യയിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിൽ മഹല്ല് പ്രസിഡണ്ട് ടി അബ്ദുൾ സമദ്, മഹല്ല് ഖത്തീബ് അബ്ദുൾ സമദ് ബാഖവി,അബ്ദുൽ ജലീൽ സഖാഫി,മുജീബ് അഹ്സനി,എന്നിവർ നേതൃത്വ നൽകി.
Al Madrasatul Ilahiyya