തളിപ്പറമ്പ്: മുൻ കാല എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാൻമ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഏഴാംമൈൽ ടാപ് കോസ് ഓഡിറ്റോറിയത്തിൽ നടത്തി.
രക്ഷാധികാരി പ്രഫ. ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.എ.പി. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. മോഹനൻ, ഒ.വി.വിജയൻ, കുര്യൻ തോമസ്, ഡോ. ടി.വി.രാമകൃഷ്ണൻ, രജിത മധു, എസ് എഫ് ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി.പി. അഖില, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി അതുൽ രാജ്, അഡ്വ. രാജൻ കുട്ടി, സുധീഷ് കീഴാറ്റൂർ, എ.സരോജം, അനിൽ ഏഴോം, പപ്പൻ തലോറ, രമേശൻ ചാലിൽ, ഹരിദാസ് നടുവിലത്ത്, എം.വി. അജയകുമാർ, കെ.ആർ. വിനോദ് എന്നിവർ പ്രസംഗിച്ചു. വിരമിച്ച അംഗങ്ങളെ ആദരിക്കൽ, ഉന്നത വിജയി കൾക്ക് സമ്മാനദാനം, വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.


ഭാരവാഹികൾ: അഡ്വ.എ.പി. ഹംസക്കുട്ടി ( പ്രസിഡന്റ്), ഡോ: ടി.വി.രാമകൃഷ്ണൻ, എ.സരോജം ( വൈസ് പ്രസിഡന്റുമാർ), ടി. മോഹനൻ ( സെക്രട്ടറി), പി.പി. സുനിലൻ, പി. രമാദേവി (ജോയിന്റ് സെക്രട്ടറിമാർ ), കെ.ആർ. വിനോദ് ( ട്രഷറർ).
Granma organized its annual general meeting