മയ്യില്‍: മദ്ധ്യവയസ്‌ക്കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കാനാട് സ്വദേശികളായ കൃഷ്ണന്റെയും നാരായണിയുടെയും മകന്‍ കുറ്റിയാട്ടൂര്‍ കുറുവോട്ടുമൂലയിലെ വി.സുജേഷന്‍ (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.

മരത്തിലും ഏണിയിലുമായി കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ട സുജേഷനെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും മരിച്ചിരുന്നു.
ഭാര്യ: ദീപ. മക്കള്‍ അവീഷ്ണ, അനന്യ (വിദ്യാര്‍ത്ഥിനികള്‍, ചട്ടുകപ്പാറ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: നളിനി (തലക്കോട്) ഗംഗാധരന്‍ (മണ്ണൂര്‍) വത്സന്‍ (കാനാട്) പ്രദീപന്‍, പുഷ്പജ പരേതനായ രവീന്ദ്രന്‍.
സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മയ്യില്‍ കണ്ടക്കൈപ്പറമ്പ് ശാന്തി വനത്തില്‍.
Middle-aged man found dead