പുതിയ തെരുവിൽ വാഹനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

പുതിയ തെരുവിൽ വാഹനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
May 17, 2025 10:05 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ പുതിയതെരു ടൗണിലെ കടകളിൽ സപ്ലൈ ചെയ്യുവാനായി വാഹനത്തിൽ കൊണ്ട് വന്ന ഒരു ക്വിന്റൽ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകളും പേപ്പർ കപ്പുകളും പിടികൂടി. പുതിയതെരു ടൗണിലെ കടകളിൽ മസാലകൾ എത്തിച്ചു വിൽപ്പന്ന നടത്തുന്ന വാഹനത്തിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സപ്ലൈ ചെയ്യുന്നതായി സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ വാഹനത്തിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പേപ്പർ കപ്പുകളും കണ്ടെത്തി. റോഷൻ എന്നവരുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കടകളിൽ സപ്ലൈ ചെയ്തു വന്നിരുന്നത്. പുതിയ തെരു, മയ്യിൽ, കമ്പിൽ ഭാഗങ്ങളിലെ കടകളിലേയ്ക്ക് സപ്ലൈ ചെയ്യുന്നതിന് വേണ്ടി ഓരോ ചാക്കുകളിലും കടകളുടെ പേര് പുറത്ത് എഴുതിയ ശേഷം നിരോധിത ക്യാരി ബാഗുകളും മറ്റു മസാല പാക്കറ്റുകളും വെച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്നു വാഹനം വിശദമായ പരിശോധനക്കായി ചിറക്കൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് കൊണ്ട് പോവുകയും നിരോധിത സാധനങ്ങൾ പിടിച്ചെടുക്കുകയും ഉടമയായ റോഷൻ എന്നവരെ സംഭവ സ്ഥലത്ത് വിളിച്ചുവരുത്തി കൈയ്യോടെ 10000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു.

പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പഞ്ചായത്തിന് കൈമാറുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങാളായ അലൻ ബേബി, ദിബിൽ സി കെ, ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജിഷാൻ എം വി എന്നവർ പങ്കെടുത്തു.

Plastic Carry bags

Next TV

Related Stories
എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

May 17, 2025 10:24 PM

എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനം...

Read More >>
ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; കണ്ണൂരിൽ സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഓട്ടോ ഡ്രൈവർ മരിച്ചു

May 17, 2025 10:19 PM

ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; കണ്ണൂരിൽ സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഓട്ടോ ഡ്രൈവർ മരിച്ചു

ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഓട്ടോ ഡ്രൈവർ...

Read More >>
കൈകൊട്ടിക്കളി മത്സരം മെയ് 21ന് പിലാത്തറയിൽ

May 17, 2025 10:13 PM

കൈകൊട്ടിക്കളി മത്സരം മെയ് 21ന് പിലാത്തറയിൽ

കൈകൊട്ടിക്കളി മത്സരം മെയ് 21 ന്...

Read More >>
തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

May 17, 2025 10:11 PM

തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ...

Read More >>
ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കണ്ണൂർ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

May 17, 2025 10:02 PM

ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കണ്ണൂർ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കണ്ണൂർ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം...

Read More >>
കണ്ണൂരിലെത്തിയ  കെപിസിസി പ്രസിഡന്റ്  സണ്ണി ജോസഫിന് സ്വീകരണം നൽകി

May 17, 2025 01:32 PM

കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് സ്വീകരണം നൽകി

കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് സ്വീകരണം...

Read More >>
Top Stories

News Roundup