ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കണ്ണൂർ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കണ്ണൂർ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം
May 17, 2025 10:02 PM | By Sufaija PP

മസ്കറ്റ്: ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍‌ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത (53) എന്നിവരാണ് മരിച്ചത്. 

ബൗഷർ വിലായത്തിലെ ഒരു റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണാണ് രണ്ട് പേർ മരിച്ചത്. റെസ്റ്ററന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്നവരാണ് ഇവര്‍. 

സ്‌ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീഴുകയായിരുന്നു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി. സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകൾ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 

Gas cylinder incident

Next TV

Related Stories
എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

May 17, 2025 10:24 PM

എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനം...

Read More >>
ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; കണ്ണൂരിൽ സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഓട്ടോ ഡ്രൈവർ മരിച്ചു

May 17, 2025 10:19 PM

ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; കണ്ണൂരിൽ സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഓട്ടോ ഡ്രൈവർ മരിച്ചു

ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഓട്ടോ ഡ്രൈവർ...

Read More >>
കൈകൊട്ടിക്കളി മത്സരം മെയ് 21ന് പിലാത്തറയിൽ

May 17, 2025 10:13 PM

കൈകൊട്ടിക്കളി മത്സരം മെയ് 21ന് പിലാത്തറയിൽ

കൈകൊട്ടിക്കളി മത്സരം മെയ് 21 ന്...

Read More >>
തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

May 17, 2025 10:11 PM

തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ...

Read More >>
പുതിയ തെരുവിൽ വാഹനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

May 17, 2025 10:05 PM

പുതിയ തെരുവിൽ വാഹനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

പുതിയ തെരുവിൽ വാഹനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കണ്ണൂരിലെത്തിയ  കെപിസിസി പ്രസിഡന്റ്  സണ്ണി ജോസഫിന് സ്വീകരണം നൽകി

May 17, 2025 01:32 PM

കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് സ്വീകരണം നൽകി

കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് സ്വീകരണം...

Read More >>
Top Stories

News Roundup