കണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ തുടങ്ങിയവര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് മയ്യില്‍ പൊലീസ് ചുമത്തിയത്.

മനപ്പൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആര്‍. അതേസമയം, മലപ്പട്ടത്ത് പൊലീസിന്റെ വന്‍ സുരക്ഷ തുടരുകയാണ്. തുടര്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Arrest of Youth Congress leaders