തളിപ്പറമ്പ :കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് ബ്ലോക്കിൽ അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റിൻ്റെ വാഹനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സി എം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.

തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺഎം കെ ഷബിതഅധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻപി പി മുഹമ്മദ് നിസാർ, ഉദയഗിരി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻഡോ: ഇ സോയ,ആലക്കോട് വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻഡോ: എൻ ടിപ്രീതംലാൽഎന്നിവർ പ്രസംഗിച്ചു .
കണ്ണൂർ ഐ സി ഡി പി പ്രൊജക്ട് ഓഫീസർഡേ: കെ വി സന്തോഷ് കുമാർ പദ്ധതി വിശദീകരിച്ചു .തളിപ്പറമ്പ് വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർവെറ്ററിനറി സർജൻഡോ: സി വിമുരളീധരൻസ്വാഗതവും വെറ്ററിനറി സർജൻ ഡോ: വി ആർസുരേഷ് കുമാർ നന്ദിയും പറഞ്ഞു .
തളിപ്പറമ്പ് മൃഗാശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലിനിക്കിൻ്റെ സേവനം വൈകുന്നേരം6 മണി മുതൽ പുലർച്ചെ 5 മണി വരെ കർഷകർക്ക് ലഭ്യമാകും .മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഒരു ഡോക്ടറും , ഡ്രൈവർ കം അറ്റൻഡൻറും ഉണ്ടാകും .ടോൾ ഫ്രീ നമ്പറായ 1962ൽ വിളിച്ചാൽ ഡോക്ടറും സഹായിയും കർഷകരുടെ വീടുകളിൽ എത്തും .സർക്കാർ നിശ്ചയിച്ച ഫീസ് കർഷകർ നൽകേണ്ടതാണ്.തളിപ്പറമ്പ് ബ്ലോക്കിലെ എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലും മുൻസിപാലിറ്റി പ്രദേശത്തും മൊബൈൽ വെറ്ററിനറി യൂണിറ്റിൻ്റെ സേവനം ലഭ്യമാകും.
The mobile veterinary unit vehicle