കണ്ണൂർ : കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് സ്വീകരണം നൽകി.മുൻ കെപിസിസി അധ്യക്ഷനും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ കെ. സുധാകരനൊപ്പം തുറന്ന ജീപ്പിലാണ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ അണികളെ അഭിവാദ്യം ചെയ്‌തത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയതു മുതൽ നൂറുകണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഒപ്പം കൂടിയിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ, കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് അടക്കമുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
KPCC President Sunny Joseph