---
title: "എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍"
english_title: "Youth Congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/290471/youth-congress"
published_at: "2025-05-16T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6827680e37737_Untitled-1-75-1024x696.jpg"
keywords: []
---

# എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

> **Lead Summary:** **പിലാത്തറ: **പിലാത്തറയില്‍ എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിലാത്തറയില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പിലാത്തറ: **പിലാത്തറയില്‍ എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ച കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് പതാകകള്‍ പുന:സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിലാത്തറയില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഇന്നലെ വൈകുന്നേരം ആറോടെയാണ് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാതമംഗലം റോഡരികില്‍ സ്ഥാപിച്ച കൊടിമരത്തിലെ കൊടികള്‍ വലിച്ചുപൊട്ടിച്ച് നടപ്പാതയില്‍ ചുരുട്ടിയെറിഞ്ഞത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് പിലാത്തറയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പ്രസിഡന്റ് വി,രാജന്‍, മണ്ഡലം പ്രസിഡന്റ് യു.രാമചന്ദ്രന്‍, കെ.രാമദാസ്, വി.വി.വിജയന്‍, കെ.മിഥുന്‍, സരീഷ് പുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/290471/youth-congress)