തളിപ്പറമ്പ: രാജ്യത്തെ അപകടത്തിലാക്കുന്ന സംഘ് പരിവാർ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തെ പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യം ദിനംപ്രതി ശക്തിപ്പെടുന്ന സാഹചര്യത്തിൽ, പരസ്പര കൊലവിളികളിലൂടെ തെരുവ് കലുഷിതമാക്കുന്ന സമീപനം സിപിഎം കോൺഗ്രസ് പാർട്ടികൾ അവസാനിപ്പിക്കണമെന്ന് SDPI കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പ ആവശ്യപ്പെട്ടു. SDPI തളിപ്പറമ്പ മുൻസിപ്പൽ പ്രവർത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.

രാജ്യത്തെ ഭീഷണികളിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഐക്യവും സഹവാസവുമാണ് ഏറ്റവും ശക്തമായ ആയുധം. മതത്തിന്റെ പേരിൽ വിഭജിച്ച് ദേശസ്നേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികളെ നേരിടേണ്ടത്, ജനാധിപത്യവ്യവസ്ഥയുടെ നിലനില്പിനും രാജ്യത്തിന്റെ നന്മക്കുമായി അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻസിപ്പൽ പ്രസിഡണ്ട് ഷുക്കൂർ അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ സെക്രട്ടറി അബൂബക്കർ പി എ സ്വാഗതവും ട്രഷറർ ഷെഫീഖ് കുപ്പം നന്ദിയും പറഞ്ഞു.
basheer kannadipparamb