കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന രജിത്ത് സിയും പാർട്ടിയും ചേർന്ന് 24.12.2017 തീയതി ചെക്ക് പോസ്റ്റിൽ വച്ച് ടൂറിസ്റ്റ് ബസ്സിൽ യാത്ര ചെയ്തുവന്ന പരപ്പനങ്ങാടി സ്വദേശി മുബഷിർ പി എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് ബിജു വി ജി 16.5.2025 തീയതി പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴിയും ശിക്ഷ വിധിച്ചത്.
ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തുകയും കേസിന്റെ തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ മാരായിരുന്ന അൻസാരി ബിഗു, ഷാജി കെ.എസ് എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം ബഹുകോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമാണ്.
Case