തളിപ്പറമ്പ്: വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി തിരിച്ചുകൊടുക്കാതെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കിയ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തു.

തലവില്‍ അടിയപ്രത്ത് വീട്ടില്‍ എ.പി.ഷാജിയുടെ(49)പേരിലാണ് ഭാര്യ സുഷമയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.2006 ഏപ്രില്‍ 19 ന് വിവാഹിതരായി ഭര്‍തൃവീട്ടിലും നാടുകാണിയിലെ വാടകവീട്ടിലും താമസിച്ചുവരവെ 2025 മെയ്-15 വരെയുള്ള കാലയളവില്‍ ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
case against husbant