വളപട്ടണം: ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി രാമിനെ (29) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളി താമസിക്കുന്ന കീരിയാട്ടെ കെട്ടിടത്തിന് സമീപമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 6.45 മണിയോടെയാണ് രക്തം വാർന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പോലീസ് സ്ഥലത്തെത്തി. മരണത്തിൽ ദുരുഹതയുള്ളതിനാൽ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധിച്ചു.
Ram