കേരളത്തിൽ കനത്ത ചൂട്, കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ കനത്ത ചൂട്, കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
May 8, 2025 03:18 PM | By Sufaija PP

തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്, മെയ് 8 ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം ഇന്നും നാളെയും പാലക്കാട് ജില്ലയിൽ താപനില 37°C വരെയും, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്ക് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

temperature

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന 42-കാരിക്ക് രോഗം സ്ഥിരീകരിച്ചു

May 8, 2025 03:13 PM

സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന 42-കാരിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന 42-കാരിക്ക് രോഗം...

Read More >>
ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന് 36 വർഷം തടവും 2.50 ലക്ഷം രൂപ പിഴയും

May 8, 2025 03:08 PM

ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന് 36 വർഷം തടവും 2.50 ലക്ഷം രൂപ പിഴയും

ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന് 36 വർഷം തടവും 2.50 ലക്ഷം രൂപ...

Read More >>
കട്ടോളി നവകേരള വായനശാല ഗ്രന്ഥാലയം വാർഷികജനറൽ ബോഡി യോഗം നടത്തി

May 8, 2025 02:58 PM

കട്ടോളി നവകേരള വായനശാല ഗ്രന്ഥാലയം വാർഷികജനറൽ ബോഡി യോഗം നടത്തി

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വാർഷികജനറൽ ബോഡി യോഗം...

Read More >>
സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ വർധന

May 8, 2025 12:45 PM

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും...

Read More >>
മകന്‍ അച്ഛനെ വെട്ടിക്കൊന്നു

May 8, 2025 10:30 AM

മകന്‍ അച്ഛനെ വെട്ടിക്കൊന്നു

മകന്‍ അച്ഛനെ...

Read More >>
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ തകരാർ

May 8, 2025 10:21 AM

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ തകരാർ

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ...

Read More >>
Top Stories